• എല്ലാവർക്കും കൂരാച്ചുണ്ടിന്റെ സ്വന്തം വെബ്‌സൈറ്റിലേക്ക് സ്വാഗതം
  • WELCOME TO KOORACHUNDU.COM
Top News
2017 Mar 24
കെട്ടിടത്തിന് നമ്പറിടുന്നതിന് അനാവശ്യമായി കാലതാമസം വരുത്തുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് കെട്ടിട ഉടമ ശെൽവരാജും കുടുംബവും പഞ്ചായത്ത് ഓഫിസിന് മുൻപിൽ നടത്തിയ അനിശ്ചിതകാല സത്യഗ്രഹം അവസാനിച്ചു. പഞ്ചായത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, സമരസമിതി നേതാക്കൾ എന്നിവർ പങ്കെടുത്ത ചർച്ചയിൽ തീരുമാനത്തിലെത്തി. ട്രൈബ്യൂണലിന്റെ വിധി പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏപ്രിൽ 10നകം കെട്ടിട നമ്പർ അനുവദിക്കണമെന്ന നിർദേശം പരിഗണിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി സർവകക്ഷി യോഗത്തെ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ്, മെംബർമാരായ ജോസ് ചെരിയൻ, ബിജുമാണി, സെക്രട്ടറി ആനന്ദൻ, കൂരാച്ചുണ്ട് അഡീഷനൽ എസ്ഐ അഗസ്റ്റിൻ പേഴത്തിങ്കൽ, സമരസമിതി ചെയർമാൻ ഒ.ഡി. തോമസ്, വിവിധ ...
By : admin
2017 Mar 24
ങ്ങാടിയിൽ പാലത്തിനടുത്തായി നിർമിച്ച കെട്ടിടത്തിന് പഞ്ചായത്ത് കെട്ടിട നമ്പർ നൽകാത്തതിൽ പ്രതിഷേധിച്ച് കെട്ടിടഉടമ ശെൽവരാജ്, ഭാര്യ ലീലാമ്മ, മകൻ ഷൈൻ എന്നിവർ പഞ്ചായത്ത് ഓഫിസിന് മുൻപിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. കെട്ടിട നമ്പറിനായി സ്വകാര്യ വ്യക്തി വീട്ടിലെത്തി അഞ്ചു ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടുവെന്നും തുക നൽകാത്തതാണ് നമ്പറിടാത്തതിന് കാരണമെന്നും ലീലാമ്മ സമരവേദിയിൽ ആരോപിച്ചു. പൗരസമിതി ചെയർമാൻ ഒ.ഡി. തോമസ് സമരം ഉദ്ഘാടനം ചെയ്തു. കെ.കെ. മത്തായി അധ്യക്ഷത വഹിച്ചു. ഷാജി ജോസഫ്, തോമസ് ചിലമ്പിൽ, പി.കെ. തങ്കപ്പൻ, സൂപ്പി തെരുവത്ത് എന്നിവർ ...
By : admin
2017 Mar 19
ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായ കൂരാച്ചുണ്ട്–കല്ലാനോട്, കൂരാച്ചുണ്ട്–നരിനട, കൂരാച്ചുണ്ട്–വട്ടച്ചിറ റോഡുകൾ റീ ടാറിങ് ചെയ്യുവാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു.  പഞ്ചായത്ത് വർഷങ്ങളോളമായി മുടങ്ങിക്കിടക്കുന്ന ഓട്ടോറിക്ഷകളുടെ പെർമിറ്റ് പുതുക്കി നൽകണം. യൂണിയൻ‌ മെംബർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. യൂണിയൻ ജില്ലാ ജോ. സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. മുനീർ കൂരാച്ചുണ്ട് ആധ്യക്ഷ്യം വഹിച്ചു. ഏരിയാ സെക്രട്ടറി സോമൻ ബാലുശ്ശേരി, കെ.എ. ശ്രീജൻ, സുഗുണൻ കറ്റോടി, കെ.വി. സുനിൽ എന്നിവർ പ്രസംഗിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കൺവൻഷനിൽ ജില്ലാ ജോ. സെക്രട്ടറി പരാണ്ടി മനോജ് ...
By : admin
2017 Mar 17
പഞ്ചായത്തിൽ 11–ാം വാർഡിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച പൊന്നുണ്ടമല വട്ടച്ചിറ റോഡ് പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. മെംബർമാരായ ഗീത ചന്ദ്രൻ, ഓമന രവീന്ദ്രൻ, ജോസ് ചെരിയംപുറം, കമ്മിറ്റി കൺവീനർ ഷാജൻ ഇൗയ്യാലിൽ, മോളി പന്തലാങ്കൽ, ആഗസ്തി കതമ്പേൽ‌ എന്നിവർ ...
By : admin
Events
No results found.
2014-09-20   കൂരാച്ചുണ്ട് പഞ്ചായത്ത് കേരളോത്സവം 2014 - സെപ്തം‌ബര്‍ 20 മുതല്‍ 27 വരെ
2014-10-03   പ്രതീക്ഷാ ചാരിറ്റബിള്‍ സൊസൈറ്റി - വീടിന്റെ താക്കോൽദാനം
2014-12-17   കൂരാച്ചുണ്ട് ഇടവക വാര്‍ഷിക ധ്യാനം ഡിസംബര്‍ 17 മുതല്‍ 20 വരെ
2014-12-27   കൂരാച്ചുണ്ട് സെന്റ് തോമസ് പള്ളി തിരുന്നാള്‍
2015-01-22   ഫാ.ജോര്‍ജ് വട്ടുകുളം മെമ്മോറിയല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നു
2016-09-14   തിരുവോണം - ബാങ്ക് അവധി
2016-09-16   ഗുരു ജയന്തി - ബാങ്ക് അവധി
Recent 'Tips And Tricks'
2015 Mar 30
കുടവയർ ഏതൊരു വ്യക്തിയേയും അസ്വസ്ഥമാക്കുന്ന സംഭവമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ സിംപിളായി ഒതുക്കമുള്ള വയർ സ്വന്തമാക്കാം. 1 വയറ്റിൽ കൊഴുപ്പടിയുന്നതാണ് കുടവയറിന്റെ ഒരു കാരണം. ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പകറ്റും. 2 ഇറുകിയ വസ്ത്രം ധരിക്കാതിരിക്കുക. ഇറുകിയ വസ്ത്രം വയറിന്റെ മുകൾ ഭാഗത്ത് കൊഴുപ്പടിയാൻ ഇടയാക്കും 3 ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കുക 4 ചെറുനാരങ്ങാനീരും തേനും ഇളംചൂടുവെള്ളത്തിൽ കലർത്തി കഴിക്കുന്നത് നല്ലതാണ് 5 കാപ്പി, റിഫൈന്‍ഡ് ഷുഗര്‍, മദ്യം, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക. 6 വ്യായാമം ശീലമാക്കുക 7 ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക 8 ഇരുന്നു ജോലി ചെയ്യുന്നവർ നിവർന്നിരിക്കാൻ ...
By : admin
2015 Mar 04
നിങ്ങള്‍ കാന്‍സര്‍ ബാധിതനാണ്, ഏവരും ഞെട്ടുന്ന രണ്ടു വാക്കുകള്‍ ആണിവ. ആരും കേള്‍ക്കുവാന്‍ ആഗ്രഹിക്കാത്തതും. ദുഖകരമെന്നു പറയട്ടെ നോര്‍ത്ത് അമേരിക്കയില്‍ മാത്രം ഈ യടുത്ത് നടത്തിയ സര്‍വ്വേയില്‍ ഓരോ ദിനവും 5,000 ആളുകള്‍ ഈ വാക്കുകള്‍ കേള്‍ക്കുന്നുണ്ടെന്നാണ് കണക്ക്. അതിനെക്കാള്‍ അപകടകരമായി അമേരിക്കയില്‍ മരണത്തിനുള്ള രണ്ടാമത്തെ ഏറ്റവും വലിയ കാരണമായി മാറിയിരികുകയാണ് കാന്‍സര്‍ രോഗം. അമേരിക്കയിലെ പ്രമുഖ ഹോളിസ്റ്റിക് വിദഗ്ദനായ ഡേവിഡ്‌ ബ്രൌണ്‍സ്റ്റെയിന്‍ വര്‍ഷങ്ങളായി കാന്‍സര്‍ രോഗത്തെ കുറിച്ച് പഠിക്കുകയും ആ രോഗം എങ്ങിനെ വരുന്നത് തടയാമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബ്രൌണ്‍സ്റ്റെയിന്റെ അഭിപ്രായത്തില്‍ കാന്‍സര്‍ രോഗം വന്നു കഴിഞ്ഞാല്‍ പിന്നീടു അതില്‍ നിന്നും രക്ഷപ്പെടുന്നത് വളരെ ചുരുക്കം പേരാണെന്നും കാന്‍സര്‍ രോഗത്തെ ...
By : admin
2015 Jan 08
പച്ചക്കറികള്‍ക്കു തീവിലയാണ്‌. തൊട്ടാല്‍ പൊളളും. അരമനസ്സുവെച്ചാല്‍ മതി. വിലക്കയറ്റത്തില്‍ നിന്ന്‌ അല്‍പ്പം ആശ്വാസം നേടാം. എല്ലാവര്‍ക്കും വീട്ടില്‍ അത്യാവശ്യമാണ്‌ പച്ചക്കറി. ദിവസേന വേണം. വിപണിയില്‍ നിന്ന്‌ വന്‍വില കൊടുത്തു വാങ്ങുന്ന പച്ചക്കറി അപ്പാടെ വിഷമയമാണ്‌. അരമണിക്കൂറെങ്കിലും വിനാഗിരി ചേര്‍ത്ത വെളളത്തില്‍ ഇട്ടുവെച്ചാലേ ഉപയോഗിക്കാനാകൂ എന്ന പ്രശ്‌നവുമുണ്ട്‌. എന്നാല്‍ കീടനാശിനികള്‍ തളിക്കാത്ത പച്ചക്കറികള്‍ വീട്ടിലുണ്ടാക്കിയാല്‍ ആരോഗ്യവും കേടാകില്ല, പോക്കറ്റും ചോരില്ല. വീടിനു ചുറ്റും സ്‌ഥലമുള്ളവര്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയില്ലെങ്കില്‍ നാടിനോടു ചെയ്യുന്ന കുറ്റകൃത്യമാണ്‌. കുറഞ്ഞത്‌ ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്ന സ്‌ഥലമായാല്‍ നന്ന്‌. വളരെക്കാലത്തേക്കു വിളവു തരുന്ന കറിവേപ്പ്‌, ...
By : admin
2014 Dec 16
അലര്‍ജിയുടെ വിഷമതകള്‍ കൊണ്ട് വലയേണ്ടി വരുന്നത് കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടും പ്രതിസന്ധിയും ഉണ്ടാക്കുന്നു. കുട്ടികളിലെ അലര്‍ജിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കണം. അച്ഛനോ, അമ്മയോ അലര്‍ജി യുള്ളവരാണോ? എങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയു ണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അലര്‍ജിക്കു കാരണമാകുന്ന ജീന്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതാണിതിന്റെ കാരണം. കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്. മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാ റില്ല. എന്നാല്‍ മാതാപിതാക്കള്‍ അലര്‍ജിയുള്ള കുട്ടികളെ കഴിവതും പൊടിയടിക്കുന്ന സാഹചര്യങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്. അതേസമയം വീടും കുട്ടിയുടെ പഠനമുറിയും പൊടിയില്ലാതെ ...
By : admin