2014 Sep 10 | View Count:1691
കാല്‍ പൈസാ ചിലവില്ലാതെ നിങ്ങളുടെ മൊബൈലില്‍ നിന്നും മറ്റ് മൊബൈലുകളിലേക്ക് വിളിക്കാന്‍ ഇതാ ഒരു പുതിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍. "NANU" എന്നാണ്‌ ഈ ആപ്ലിക്കേഷന്റെ പേര്‌. വേഗത കുറഞ്ഞ ടുജി നെറ്റ് വര്‍ക്കുകളിലും ഇത് ഉപയോഗിക്കാനാവും. കോള്‍ ചെയ്യുന്ന അവസരത്തില്‍ കോളെടുക്കാന്‍ കാത്തിരിക്കുന്ന സമയത്ത് പരസ്യം കേള്‍പ്പിച്ചാണ് Nanu പണം കണ്ടെത്തുന്നത്. അതിനാല്‍ തന്നെ തികച്ചും സൗജന്യമായി ഇത് ഉപയോഗിക്കാം.ഗൂഗിള്‍ പ്ലേസ്റ്റോരില്‍ നിന്ന്‌ നിങ്ങള്‍ക്ക് സൗജന്യമായി ഇത്‌ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം രാജ്യം, ഫോണ്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യണം.അതിനുശേഷം നിങ്ങള്‍ക്ക് ഇത്‌ ഉപയോഗിച്ചുതുടങ്ങാവുന്നതാണ്‌.തുടക്കത്തില്‍ ദിവസവും 15 മിനിറ്റ് സമയമാണ്‌ ഇപ്രകാരം വിളിക്കാന്‍ സാധിക്കുന്നത്‌.
By:Guest
2014 Sep 09 | View Count:1460
കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യു.എസ്.ബി ഫ്ലാഷ് ഡ്രൈവുകള്‍ ഉപയോഗിക്കുന്നത് വഴിയാണ്. Ravmon,New Folder.exe,Orkut is banned etc തുടങ്ങിയവയാണ് യു.എസ്.ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍(quarantine)ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം. ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍ ഒപ്ഷനില്‍ ക്ലിക്ക് ചെയ്യാതെ Cancel ചെയ്യുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Run ക്ലിക്ക് ചെയ്ത് അതില്‍ CMD എന്ന് ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ).നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ...
By:Guest
2014 Sep 09 | View Count:1455
വിന്‍ഡോസിലെ കണ്ട്രോള്‍ പാനല്‍ മിക്ക ഉപയോക്താക്കള്‍ക്കും സുപരിചിതമായിരിക്കും.  ഏറ്റവും ചുരുങ്ങിയത്  സോഫ്റ്റ് വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി കണ്ട്രോള്‍ പാനലിലെ "ആഡ് ഓര്‍ റിമൂവ്  പ്രോഗ്രാംസ് "  എങ്കിലും ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും.  ഇതു കൂടാതെ ഹാര്‍ഡ് വെയറുകള്‍ ഇന്‍സ്റ്റാള്‍ / അണിന്‍സ്റ്റാള്‍  ചെയ്യുക, യൂസേര്‍സിനെ മാനേജ് ചെയ്യുക, നെറ്റ് വര്‍ക് കോണ്‍ഫിഗര്‍  ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിനു കണ്ട്രോള്‍ പാനലിലെ വിവിധ ഓപ്ഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.   യഥാര്‍ഥത്തില്‍ കണ്ട്രോള്‍ പാനലിലെ മിക്കവാറും എല്ലാ  ഓപ്ഷനുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകള്‍ ആണ്.   ഇവയെ പൊതുവില്‍ കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകള്‍ എന്നു വിളിക്കുന്നു.   ഇവയെ കണ്ട്രോള്‍ പാനല്‍ ഉപയോഗിക്കതെ ...
By:Guest
2014 Sep 09 | View Count:1400
സാധാരണ വിന്‍ഡോസ് ഉപയോക്താക്കളില്‍ നല്ലൊരു ഭാഗവും  കംപ്യൂടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറുകള്‍ തുറക്കാന്‍ സ്റ്റാര്‍ട്  മെനു (Start Menu) മാത്രം ഉപയോഗിച്ചു ശീലിച്ചിട്ടുള്ളവരാണ്.  എന്നാല്‍ ഇതില്‍ പല പ്രോഗ്രാമുകളും സ്റ്റാര്‍ട് മെനുവിലെ റണ്‍ ( RUN) ഓപ്ഷന്‍ ഉപയോഗിച്ചു തുറക്കാന്‍ സാധിക്കും. ഇതിനായി സ്റ്റാര്‍ട് മെനു വില്‍ നിന്നും റണ്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.  അപ്പോള്‍ സ്റ്റാര്‍ട് മെനു ഐക്കണു മുകളിലായി ഒരു ചെറിയ പോപ്പ്അപ്  വിന്‍ഡോ പ്രത്യക്ഷപ്പെടും.  അതതു പ്രോഗ്രാമുകള്‍ക്കുള്ള ഷോര്‍ട്കട്ട് കമാന്‍ഡുകള്‍  ഈ പോപ്പ്അപ് വിന്‍ഡൊയില്‍ നല്കിയിട്ടുള്ള സ്ഥലത്തു ടൈപ് ചെയ്ത  ശേഷം ഓകെ ബട്ടണ്‍ ക്ളിക്ക് ചെയ്യുകയോ ഏന്റര്‍ കീ അമര്‍ത്തുകയോ വേണം.  ഉദാഹരണത്തിന്  നോട്ട്പാഡ് എന്ന പ്രോഗ്രാം എടുക്കുന്നതിനു സാധാരണ ഗതിയില്‍ സ്റ്റാര്‍ട് മെനുവില്‍ ...
By:Guest
Displaying 1-4 of 8 results.