2015 Jan 08 | View Count:3227
പച്ചക്കറികള്‍ക്കു തീവിലയാണ്‌. തൊട്ടാല്‍ പൊളളും. അരമനസ്സുവെച്ചാല്‍ മതി. വിലക്കയറ്റത്തില്‍ നിന്ന്‌ അല്‍പ്പം ആശ്വാസം നേടാം. എല്ലാവര്‍ക്കും വീട്ടില്‍ അത്യാവശ്യമാണ്‌ പച്ചക്കറി. ദിവസേന വേണം. വിപണിയില്‍ നിന്ന്‌ വന്‍വില കൊടുത്തു വാങ്ങുന്ന പച്ചക്കറി അപ്പാടെ വിഷമയമാണ്‌. അരമണിക്കൂറെങ്കിലും വിനാഗിരി ചേര്‍ത്ത വെളളത്തില്‍ ഇട്ടുവെച്ചാലേ ഉപയോഗിക്കാനാകൂ എന്ന പ്രശ്‌നവുമുണ്ട്‌. എന്നാല്‍ കീടനാശിനികള്‍ തളിക്കാത്ത പച്ചക്കറികള്‍ വീട്ടിലുണ്ടാക്കിയാല്‍ ആരോഗ്യവും കേടാകില്ല, പോക്കറ്റും ചോരില്ല. വീടിനു ചുറ്റും സ്‌ഥലമുള്ളവര്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയില്ലെങ്കില്‍ നാടിനോടു ചെയ്യുന്ന കുറ്റകൃത്യമാണ്‌. കുറഞ്ഞത്‌ ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്ന സ്‌ഥലമായാല്‍ നന്ന്‌. വളരെക്കാലത്തേക്കു വിളവു തരുന്ന കറിവേപ്പ്‌, ...
By:admin
2014 Dec 04 | View Count:1692
നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം. പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, ...
By:Guest
2014 Oct 02 | View Count:1366
സസ്യങ്ങളെ കീഴടക്കുന്ന പലവിധ കുമിള്‍ രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാന്‍ സസ്യങ്ങളില്‍ നിന്നുതന്നെ തയ്യാറാക്കുന്ന ജൈവകുമിള്‍ നാശിനിക്ക് അതിശയകരമായ കഴിവുണ്ട്.      വെറ്റിലനീര്       പച്ചക്കറിക്കൃഷിയില്‍ തക്കാളി, വഴുതന, മുളക്, എന്നിവയില്‍ പ്രത്യേകിച്ചും  ഉണ്ടാകുന്ന കുമിള്‍ രോഗമാണ്ചീച്ചില്‍.   പിത്തിയം അഫാനി ഡെര്‍മേറ്റം എന്ന കുമിളാണ് രോഗഹേതു.  ഈ കുമിളുകളെ നിയന്ത്രിക്കാന്‍ വെറ്റിലനീരിനു കഴിവുണ്ട്.  പച്ചക്കറി വിത്ത് നടുംമുമ്പ് 100 ഗ്രാം വിത്തിന് 20 ഗ്രാം വെറ്റിലയുടെ നീര് 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ ചേര്‍ത്ത ലായനിയില്‍ വിത്ത് ആറുമണിക്കൂര്‍ മുക്കിവെച്ചാല്‍ മതി.  ഇപ്രകാരം ചെയ്യുന്നതോടെ വിത്തിനു മുളക്കാനുള്ള കഴിവ് കൂടുകയും ശൈശവവളര്‍ച്ച ശക്തമാകുകയും ചെയ്യും.  സുബാബൂള്‍ നീര്       സുബാബൂള്‍ നീര് അഥവാ പീലിവാക ...
By:Guest
2014 Oct 02 | View Count:1528
ഇലന്ത -  ഇടത്തരം മരമാണ് ഇലന്ത.  നല്ല സൂര്യപ്രകാശത്തിലെ വളരൂ.  മഴക്കാലം തുടങ്ങുമ്പോള്‍ വിത്തുപാകിയും തൈകള്‍ നട്ടും കൃഷി ചെയ്യാം.  ഉറപ്പും ബലവുമുള്ള തടിക്ക് ചുവപ്പു നിറമാണ്.  ഇല കന്നുകാലിത്തീറ്റയാണ്.  പച്ചക്കായ്ക്ക് ഔഷധഗുണമുണ്ട്.  കരിനെച്ചി -  വേലിയായി വളര്‍ത്താവുന്ന വലിയ കുറ്റിച്ചെടിയാണിത്.  ഇല പൊഴിക്കുന്ന ഇവ ചെറിയ തണലിലും വളരും.  കന്നുകാലികള്‍ തിന്നില്ല.  ഇലയ്ക്കും വേരിനും കായക്കും ഔഷധഗുണമുണ്ട്. ജൂണ്‍ - ജൂലായ് മാസങ്ങളില്‍ കൃഷിചെയ്യാം.  ശീമക്കൊന്ന -  പച്ചിലവളമായും കന്നുകാലിത്തീറ്റയായും ഉപയോഗിക്കാവുന്ന ശീമക്കൊന്ന കൃഷി അതിരുകളില്‍ വളര്‍ത്താവുന്ന ചെറുമരമാണ്. ഈടും ഉറപ്പുമുള്ള കാതല്‍ മിനുസപ്പെടുത്തിയാല്‍  തേക്കിനേക്കാള്‍ ആകര്‍ഷകമാണ്.  കാറ്റാടി -  കാറ്റാടി  വളരുന്നതിന് ധാരാളം സൂര്യപ്രകാശം വേണം.  തൈകളാണ് കൃഷിക്ക് ...
By:Guest
Displaying 1-4 of 7 results.