2017 Feb 17 | View Count:967
ബ്ലോസം ഇംഗ്ലിഷ് മീഡിയം സ്കൂൾ ഒന്നാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫാസൽ ജിഫ്രി ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ് അവാർഡ് ദാനം നിർവഹിച്ചു. പൊടുപ്പൂര് ക്ഷേത്രം പ്രസിഡന്റ് ഇ.നാരായണൻ, സ്കൂൾ മാനേജർ ഫൈസൽ നെരോത്ത്, റസാക്ക് കായലാട്ടുമ്മൽ, റജീന ജേക്കബ്, ഷിബു ജോർജ് കട്ടക്കൽ, ബിനില സുജിത്ത്, നാസർ ശാന്തി നഗർ, പി.എം. റഷീദ്, സ്റ്റാഫ് സെക്രട്ടറി ഷൈനി റോയി പള്ളിക്കുന്നേൽ, പ്രധാന അധ്യാപിക അസ്മ ഷാനിഫ് എന്നിവർ പ്രസംഗിച്ചു.   
By:admin
2017 Feb 16 | View Count:866
 കക്കയം –തലയാട് റോഡിൽ 28–ാം മൈലിൽ രണ്ടിടങ്ങളിൽ റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ആറു മുതൽ 10 വരെ വാഹനഗതാഗതം മുടങ്ങിയതോടെ വാഹനങ്ങൾ കല്ലാനോട്, കൂരാച്ചുണ്ട് വഴിയാണ് സർവീസ് നടത്തിയത്.രണ്ട് വൈദ്യുതി തൂണുകളും ലൈനും പൊട്ടിവീണതോടെ വൈദ്യുതിയും മുടങ്ങി. നാട്ടുകാരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചു നീക്കിയത്. കൂരാച്ചുണ്ട് പൊലീസും പേരാമ്പ്ര ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരായ തോമസ് പാലക്കൽ, സജി ചോരപ്പള്ളി,തോമസ് അറക്കൽ,രാജൻ മലയിൽവളപ്പിൽ, പാപ്പച്ചൻ കരിമ്പനക്കൽ, രഘൂത്തമൻ, ഗോപാലൻ, ജോസ് എന്നിവരുടെ  നേതൃത്വത്തിലാണ്  മരങ്ങൾ മുറിച്ചു ഗതാഗതം പുനഃസ്ഥാപിച്ചത്.   
By:admin
2017 Feb 15 | View Count:905
പൊടിപ്പൂര് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉൽസവം 19 മുതൽ 24 വരെ ആഘോഷിക്കും. 19ന് വൈകിട്ട് ഏഴിന് മേൽശാന്തി രാമൻ നമ്പൂതിരി കൊടിയേറ്റും. 20ന് വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, ഏഴു മണിക്ക് ബ്രഹ്മരക്ഷസ്സിന് പാൽപായസം. ഉൽസവ ദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ അഞ്ചിന് നടതുറക്കൽ, 5.30ന് ഗണപതിഹോമം, ആറിന് ഉഷഃപൂജ, 11ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടക്കും. 23ന് വൈകിട്ട് അഞ്ചിന് ഇളനീർകുല വരവ്, ഏഴിന് മഹാവിഷ്ണുവിന് പത്മമിട്ട് പൂജ ചടങ്ങുകൾ നടത്തും. ശിവരാത്രി ദിനമായ 24ന് വൈകിട്ട് 6.30ന് താലപ്പൊലി എഴുന്നള്ളത്ത്, ഒൻപതിന് തായമ്പക, പത്തിന് നൃത്തം. കരോക്കെ ഗാനമേള, രാത്രി ഒരു മണിക്ക് കൊടിയിറക്കൽ.
By:admin
2017 Feb 14 | View Count:917
ജൈവ വൈവിധ്യത്തിന്റെ ആവാസ കേന്ദ്രവും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ കൂരാച്ചുണ്ടിനടുത്തുള്ള ഊളേരിയിൽ സ്വകാര്യ മൊബൈൽ ടവർ നിർമാണ നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ നാട്ടുകാരുടെ ആക്‌ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ഊളേരിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ കായണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. രാമചന്ദ്രൻ, മെംബർ ബിന്ദു മനോജ്, സി.കെ. രാജീവൻ, കെ.കെ. വിനോദ് എന്നിവർ പ്രസംഗിച്ചു. ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ: ലിഷി കുമാർ (ചെയർ), ജിൻസ് ജോസ് (വൈ ചെയർ), ജോർജ് ജോസഫ് എട്ടിയിൽ (കൺ), പ്രസാദ് വരപ്പുറത്ത് (ജോ കൺ).
By:admin
Displaying 29-32 of 35 results.