വില്ലേജ് അതിർത്തി പുനർനിർണയത്തിൽ നടപടിയെടുക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രദേശങ്ങൾ ഇപ്പോൾ നാല് വില്ലേജുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒന്ന്, രണ്ട്, നാല് വാർഡുകളിലെ കക്കയം, കാളങ്ങാലി, കണ്ണാടിപ്പാറ, ശങ്കരവയൽ മേഖലകൾ ചക്കിട്ടപാറ വില്ലേജിലാണ്. 10, 12, 13 വാർഡുകളിലെ ചാലിയം മണ്ണൂപ്പൊയിൽ, വട്ടച്ചിറ, കണിയാമ്പാറ, ഓഞ്ഞിൽ പ്രദേശങ്ങൾ കായണ്ണ വില്ലേജിലും, അഞ്ച്, ആറ് വാർഡിൽ പെട്ട 28–ാം മൈൽ, കിളികുടുക്കി, മണിച്ചേരി മേഖലകൾ കാന്തലാട് വില്ലേജിലുമാണ്. ജനങ്ങൾ വില്ലേജ് ഓഫിസുകളിലെത്താൻ 20 കിലോമീറ്ററോളം സഞ്ചരിക്കണം.
ആക്ഷൻ കമ്മിറ്റി നിരന്തരം നടത്തിയ സമരത്തിന്റെ ഫലമായാണ് 2012ൽ അതിർത്തി പുനർനിർണയിച്ച് ഉത്തരവിറക്കിയത്. റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സർക്കാർ ഉത്തരവ് അഞ്ചു വർഷത്തോളമായി ...
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള മുളിയങ്ങൽ–കായണ്ണ– കൈതക്കൊല്ലി റോഡിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്കരമായി. കൂരാച്ചുണ്ടിൽനിന്നും കായണ്ണ, പേരാമ്പ്ര ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. ഒൻപത് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ പൊറാളി മുതൽ പൂവത്താംകുന്ന് വരെയും കരികണ്ടൻപാറ, കായണ്ണ മേഖലയിലും ടാറിങ് തകർന്ന് കുണ്ടും കുഴിയും രൂപപ്പെട്ടു.
ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നത് അപകടകരമാണ്. ബജറ്റിൽ റോഡിന് ചെറിയ തുക മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. എട്ടു വർഷം മുൻപ് ടാറിങ് നടത്തിയ റോഡിൽ പേരിന് മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇൗ വർഷവും അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. റോഡ് പൂർണമായും റീടാറിങ് നടത്താൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര ഫണ്ടനുവദിക്കണമെന്ന് ...
Displaying 17-20 of 35 results.