2014 Sep 17 | View Count:1123
വാഹനത്തിന്റെ ടാക്സ് രേഖകള്‍ നഷ്ട്ടപ്പെട്ടാല്‍ വാഹനം കൈവശമുള്ള വ്യക്‌തിയോ ആരുടെ പേരിലാണോ രജിസ്റ്റര്‍ ചെയ്തത് ആ വ്യക്തിയോ ബന്ധപ്പെട്ട ടാക്‌സേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം രജിസ്‌ട്രേഷന്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്‌. അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ അതിന്റെ ഡൂപ്ലിക്കേറ്റ് ലഭിക്കും. ഇന്‍ഷുറന്‍സ് രേഖ നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെടാനിടയായ സാഹചര്യവും അത് വീണ്ടെടുക്കാനുള്ള ശ്രമവും കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ പോലിസി ഉടമ ഡിക്ലരേഷന്‍ നല്‍കേണ്ടതാണ്‍. പരാതിയുടെ നിജസ്ഥിതി വ്യക്തമായാല്‍ നിശ്‌ചിത ഫീസ് അടച്ച് പോളിസിയുടെ ഡ്യൂപ്ലിക്കേറ്റ് വാങ്ങാം
By:Guest
2014 Sep 15 | View Count:1038
ഒരാള്‍ നല്‍കിയ ചെക്ക് ബാങ്കില്‍ കൊണ്ടുചെല്ലുമ്പോള്‍ കൃത്യമ്മയ തുക ബാങ്കില്‍ ഇല്ലാതെ വരികയോ മറ്റുകാരണങ്ങളാലോ ചെക്ക് മടങ്ങിയാല്‍ ചെക്ക് നല്‍കിയ ആളിനെതിരെ ക്രിമിനല്‍ കുറ്റത്തിന്‌ കേസ് നല്‍കാവുന്നതാണ്‌. തനിക്ക് ലഭിച്ച ചെക്ക് ബാങ്കില്‍ സമര്‍പ്പിക്കുമ്പോള്‍ തുക അപര്യാപ്തമായിരുന്നെന്നോ മറ്റോ ഉള്ള കാരണങ്ങള്‍കകാണിച്ചുലഭിക്കുന്ന മെമ്മോയുടെ കോപ്പി, ചെക്കിന്റെ ഫോട്ടോകോപ്പി എന്നിവയുള്‍പ്പെടെ 15 ദിവസത്തിനുള്ളില്‍ ചെക്ക് തന്ന ആള്‍ക്ക് നോട്ടീസ് അയച്ചിരിക്കണം. നോട്ടീസ് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും പ്രതി ചെക്കിന്റെ പണം തരുന്നില്ലങ്കില്‍ ഒന്നാംക്ലാസ്സ് മജിസ്ട്റേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യണം. ഒരു വര്‍ഷം വരെ വെറും തടവോ ചെക്ക് പ്രകാരമുള്ള തുകയുടെ ഇരട്ടി തുക പിഴ അടക്കുകയോ രണ്ടും ഒരുമിച്ചോ ഉള്ള ശിക്ഷ ലഭിക്കാവുന്നതാണ്‍ 
By:Guest
2014 Sep 10 | View Count:1033
സ്ഥലം,വീട് തുടങ്ങി ഏത് വസ്തുവിന്റെയും ആധാരം നഷ്ട്ടപ്പെട്ടാല്‍ ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ അതത് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിശ്‌ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫീസായി പതിനൊന്ന് രൂപ അടക്കണം(രൂപയില്‍ മാറ്റം വന്നേക്കാം). കൂടാതെ ഓരോ നൂറുവാക്കിനും നാല് രൂപാ വീതം പകര്‍പ്പ് ഫീസ് നല്‍കണം. പകര്‍പ്പിനും തിരച്ചിലിനും പ്രത്യേകം ഫീസടക്കണം. ജോലിത്തിരക്കിന്റെ അടിസ്ഥാനത്തില്‍ ഓഫീസില്‍ നിന്നും എത്രവേഗം പകര്‍പ്പ് നല്‍കാനാവുമെന്ന് അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം അപേക്ഷകനെ അറിയിക്കുന്നതായിരിക്കും. അത്യാവശ്യമാണെങ്കില്‍ പകര്‍പ്പിന്റെ ഇരട്ടി ഫീസടച്ചാല്‍ മുന്‍‌ഗണന ലഭിക്കും.  ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ആര്‍ക്കുവേണമെങ്കിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. എന്നാല്‍ മുക്‌ത്യാറിന്റെ പകര്‍പ്പ് ഇപ്രകാരം ലഭ്യമല്ല. ...
By:Guest
2014 Sep 09 | View Count:1061
മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ഹൈക്കോടതിയേയൊ സെഷന്‍സ് കോടതിയേയോ സമീപിക്കാം.ഇതിനുള്ള അപേക്ഷ ഒരു വക്കീ‍ലിന്റെ ഉപദേശത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശത്തെ കോടതിയില്‍ സമര്‍പ്പിക്കാവുന്നതാണ്.  മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ശരിയായില്ലങ്കില്‍ അത് റദ്ദുചെയ്യാനുള്ള അധികാരം മേല്‍ക്കോടതിക്കുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിച്ചു കഴിഞ്ഞാല്‍ പ്രതിയെ അറസ്റ്റ് ചെയ്ത് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിടേണ്ടതാണ്.  പോട്ട നിയമം, മയക്കുമരുന്ന്‌ നിയമം, പട്ടികജാതി - വര്‍ഗ്ഗ പീഡന നിയമം എന്നിവക്ക് മുന്‍കൂര്‍ ജാമ്യം ലഭ്യമല്ല.
By:Guest
Displaying 5-8 of 9 results.