2017 Apr 10 | View Count: 1471

വനം വകുപ്പ് അധികൃതരുടെ മനുഷ്യാവകാശ ലംഘനത്തിൽ പ്രതിഷേധിച്ച് കക്കയം നിവാസികൾ ബഹുജന പ്രക്ഷോഭത്തിലേക്ക്. ജനവാസ കേന്ദ്രത്തിൽ കക്കയം അങ്ങാടിക്കടുത്തുള്ള വന സംരക്ഷണ സമിതി കൗണ്ടർ മാറ്റി സ്ഥാപിക്കുക,. കർഷകരെ കുടിയിറക്കാനുള്ള ഗൂഢനീക്കം അവസാനിപ്പിക്കുക, വന്യമൃഗശല്യം പരിഹരിച്ച് കർഷകർക്കു നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് സമരം സംഘടിപ്പിക്കുന്നതിന് കക്കയം പാരിഷ് ഹാളിൽ ചേർന്ന ജനകീയ കൺവൻഷൻ തീരുമാനിച്ചു. 

കക്കയം നിവാസികളായ ജനങ്ങൾ, ബന്ധുക്കൾ എന്നിവരിൽ നിന്നുപോലും 40 രൂപ ഫീസ് ഈടാക്കുന്നതായാണ് നാട്ടുകാരുടെ പരാതി. 23ന് കക്കയം വന സംരക്ഷണ സമിതി കൗണ്ടർ ഓഫിസ് ഉപരോധിക്കുന്നതിന് തീരുമാനിച്ചു. നാട്ടുകാർ കക്കയത്ത് പ്രതിഷേധ പ്രകടനവു നടത്തി. വിഫാം കർഷക ക്ലബ് അഡ്വൈസർ ഫാ. ജോർജ് തീണ്ടാപ്പാറ ഉദ്ഘാടനം ചെയ്തു. കക്കയം പള്ളി വികാരി ഫാ. അഗസ്റ്റിൻ പാലത്തുംതലക്കൽ ആധ്യക്ഷ്യം വഹിച്ചു.

ഫാ. ജോസഫ് കളത്തിൽ, വിഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ, ഒ.ഡി. തോമസ്, ബോസ് വട്ടമറ്റം, മെംബർ ആൻഡ്രൂസ് കട്ടിക്കാന, ആന്റണി വിൻസന്റ്, ബേബി തേക്കാനത്ത് എന്നിവർ പ്രസംഗിച്ചു. കക്കയത്ത് വനം വകുപ്പിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഫാ. ജോർജ് തീണ്ടാപ്പാറ ഉദ്ഘാടനം ചെയ്യുന്നു.

Posted by : admin, 2017 Apr 10 09:04:52 am