2017 Apr 02 | View Count: 1445

കോൺഗ്രസ് മണ്ഡലം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മണ്ഡലം കോൺഗ്രസ് സെക്രട്ടറിയുമായ ജയൻ കെ. ജോസ് കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവച്ചു. പഞ്ചായത്ത് ഭരണവും പാർട്ടിയുമായി ബന്ധമില്ലെന്നും പാർട്ടി തീരുമാനങ്ങൾ മിനുട്സ് ബുക്കിൽ മാത്രം ഒതുങ്ങുന്നുവെന്നും ജയൻ കെ. ജോസ് പറഞ്ഞു. പഞ്ചായത്തിന്റെ കഴിവുകേട് മറയ്ക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് മാലിന്യ വാഹനം തടയിക്കുകയാണെന്നും ആരോപിച്ചു. കർഷകർക്ക് അനുകൂല നിലപാടെടുത്തതിനാണ് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടത്.  
 

Posted by : admin, 2017 Apr 02 09:04:46 am