2017 Mar 31 | View Count: 1275

ല്ലാനോട് 28–ാം മൈൽ പ്രധാന പാതയിൽ 28–ാംമൈലിനടുത്ത് റോ‍ഡിന് സംരക്ഷണ ഭിത്തി നിർമിക്കാത്തത് അപകടഭീഷണിയാകുന്നു, റോ‍ഡിൽ വലിയവളവൂം, ഇറക്കവുമുള്ള മേഖലയിൽ   നിർമിച്ചിരുന്ന അരമീറ്റർ മാത്രം ഉയരമുള്ള ഭിത്തി വാഹനങ്ങളിടിച്ച് തകർന്ന നിലയിലാണ്. 

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോ‍ഡാണിത്. ഉയരത്തിലുള്ള സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിൽ വാഹനാപകടമുണ്ടായാൽ വൻ താഴ്ചയിലേക്കാണ് പതിക്കുക.

കെഎസ്ആർടിസി ബസുകളുൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റൂട്ടാണിത്. കക്കയം ടുറിസ്റ്റ് കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരികളും കൂരാച്ചുണ്ടിൽ നിന്നും താമരശ്ശേരിക്ക് യാത്രചെയ്യുന്നതിനും ഈ റോഡാണ്  ആശ്രയം. 

പൊതുമരാമത്ത്  വകുപ്പ് അടിയന്തരമായി സംരക്ഷണവേലി നിർമിക്കാൻ തുക അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 
 

Posted by : admin, 2017 Mar 31 08:03:47 am