2017 Mar 19 | View Count: 984

ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായ കൂരാച്ചുണ്ട്–കല്ലാനോട്, കൂരാച്ചുണ്ട്–നരിനട, കൂരാച്ചുണ്ട്–വട്ടച്ചിറ റോഡുകൾ റീ ടാറിങ് ചെയ്യുവാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. 

പഞ്ചായത്ത് വർഷങ്ങളോളമായി മുടങ്ങിക്കിടക്കുന്ന ഓട്ടോറിക്ഷകളുടെ പെർമിറ്റ് പുതുക്കി നൽകണം. യൂണിയൻ‌ മെംബർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. യൂണിയൻ ജില്ലാ ജോ. സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. മുനീർ കൂരാച്ചുണ്ട് ആധ്യക്ഷ്യം വഹിച്ചു. ഏരിയാ സെക്രട്ടറി സോമൻ ബാലുശ്ശേരി, കെ.എ. ശ്രീജൻ, സുഗുണൻ കറ്റോടി, കെ.വി. സുനിൽ എന്നിവർ പ്രസംഗിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കൺവൻഷനിൽ ജില്ലാ ജോ. സെക്രട്ടറി പരാണ്ടി മനോജ് മെംബർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണ ഉദ്ഘാടനം നിർവഹിക്കുന്നു.  
 

Posted by : admin, 2017 Mar 19 08:03:21 am