2017 Feb 22 | View Count: 956

അങ്ങാടിയിൽ ടാക്സി സ്റ്റാൻഡിന് സമീപത്തെ പഞ്ചായത്ത് മൽസ്യ മാർക്കറ്റിനെ നോക്കുകത്തിയാക്കി സ്വകാര്യ മൽസ്യ വിൽപന ശാലകൾക്ക് പഞ്ചായത്ത് അനുമതി നൽകുന്നതിൽ സിപിഐ ബ്രാഞ്ച് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.ഇക്കഴിഞ്ഞ വർഷം 70,000 രൂപയ്ക്കാണ് പഞ്ചായത്ത് മാർക്കറ്റ് ലേലം ചെയ്തു നൽകിയത്. ജനകീയ മൽസ്യ മാർക്കറ്റിലൂടെ ജനങ്ങൾക്കു ഗുണനിലവാരമുള്ള മികച്ച മൽസ്യം ആദായകരമായി ലഭിച്ചിരുന്നു. എന്നാൽ അങ്ങാടിയിൽ യഥേഷ്ടം മൽസ്യക്കടകൾ അനുവദിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം മൽസ്യ മാർക്കറ്റിനെ പരാജയപ്പെടുത്തുന്നതാണെന്നും യോഗം ആരോപിച്ചു.

രണ്ടു വർഷത്തോളമായി മികച്ച നിലയിൽ പ്രവർത്തിച്ച ജനകീയ മൽസ്യ മാർക്കറ്റ് ഇപ്പോൾ നഷ്ടത്തിലാണ്. പുതിയ മൽസ്യക്കടയ്ക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിക്കരുതെന്നും നിലവിലുള്ളവയ്ക്ക് ഏപ്രിൽ മുതൽ ലൈസൻസ് പുതുക്കി നൽകരുതെന്നും യോഗം ആവശ്യപ്പെട്ടു. എ.കെ. പ്രേമൻ ആധ്യക്ഷ്യം വഹിച്ചു.  
 

Posted by : admin, 2017 Feb 22 05:02:16 am